കൂത്താട്ടുകുളം: ചരിത്രപ്രസിദ്ധമായ കാക്കൂർ കാളവയൽ കാർഷികമേള ഇന്നാരംഭിക്കും. 130 വർഷക്കാലമായി നടന്നുവരുന്ന കാക്കൂർ കാളവയൽ കാർഷികമേള പൗരാണികത കൈവിടാതെ നടത്തുന്നതെന്നു സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മത്സരങ്ങൾ ഒഴിവാക്കിയാണ് നടത്തുന്നത്. എടപ്പറ, അമ്പശേരി ദേവി ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോട് അനുബന്ധിച്ചാണ് കാളവയൽ ആരംഭിച്ചത്. തിരുമാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ പതാക ഉയർത്തുന്നതോടെ ആരംഭിക്കുന്ന കാർഷികമേള അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയും. ജനപ്രതിനിധികളും, രാഷ്ട്രീയ പാർട്ടി പ്രതികളും,കർഷക സംഘടന പ്രതിനിധി കളും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. 18, 19 തീയതികളിൽ വിപുലമായ കാർഷിക- മത്സ്യ സെമിനാറുകളും മികച്ച കർഷകരെ ആദരിക്കലും നടക്കും.ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ മികച്ച കർഷകരെ ആദരിക്കും. ഇരുപതാം തീയതി നടക്കുന്ന ജോഡി കാള, കിടാരി, ഋഷഭ മത്സരങ്ങൾ തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയും