കൂത്താട്ടുകുളം: മണിമലക്കുന്ന് ടി.എം.ജേക്കബ് മെമ്മോറിയൽ ഗവ. കോളജിൽ കിഫ്ബി ധനസഹായത്തോടെ 6 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ അക്കാഡമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിലവിലെ മെയിൻ ബ്ലോക്കിന്റെ തുടർ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിച്ചു. മന്ത്രി കെ.ടി. ജലീൽ അദ്ധ്യക്ഷത വഹിച്ചു .അനൂപ് ജേക്കബ് എം.എൽ.എ മുഖ്യാതിഥിയായി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു , തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് രമാ മുരളീധര കൈമൾ,ബ്ലോക്ക് പഞ്ചായത്ത് അംഗം ലളിത വിജയൻ
ഗ്രാമപഞ്ചായത്തംഗം ആതിര സുമേഷ്,മുൻ എം.എൽ.എ എം.ജെ ജേക്കബ്,പി.ടി.എ വൈസ് പ്രസിഡന്റ് പി കെ ഗോപി മുൻ പ്രിൻസിപ്പൽമാരായ അഗസ്റ്റിൻ എ തോമസ് ,ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. വി .വേണു ഐ.എ.എസ്, കോളേജ് പ്രിൻസിപ്പൽ
ഡോ.മേഴ്‌സി ജോസഫ് എന്നിവർ സംസാരിച്ചു.