 
കോതമംഗലം: പൂയംകുട്ടിയിൽ പുഴയ്ക്ക് അക്കരെ മണികണ്ടംചാലിൽ വൻ വാറ്റുകേന്ദ്രം കണ്ടെത്തി. കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിന്റെ ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിതിയിൽ വരുന്ന മണികണ്ടംചാൽ വെറ്റിലാംതോട് വനഭാഗത്താണ് വാറ്റുകേന്ദ്രം വനപാലകർ കണ്ടെത്തിയത്. നാല് വീപ്പകളിലായി 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു. കിഴക്കാൻതൂക്കായ പാറയിടുക്കിലെ വെള്ളച്ചാലിലായിരുന്നുു വാറ്റു കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ജനവാസ മേഖലയിൽനിന്നും 10 കിലോമീറ്റർ ഉൾവനത്തിലായിരുന്നു വാറ്റുകേന്ദ്രം. വനത്തിൽ അനധികൃതമായി പ്രവേശിച്ചതിന് വനംവകുപ്പും അബ്കാരി ആക്ട് പ്രകാരം എക്സൈസ് വകുപ്പും കേസെടുത്തിട്ടുണ്ട്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി വനപാലകർ പറഞ്ഞു.