കോലഞ്ചേരി: യാക്കോബായ സഭ, ഒരു രാഷ്ട്രീയ മുന്നണിയോടും അയിത്തം കല്പിക്കേണ്ടതില്ലെന്ന് വർക്കിംഗ് കമ്മിറ്റി തീരുമാനം. സഭയെ സഹായിച്ചവരെ സഭ സഹായിക്കും. ഉചിതമായ രാഷ്ട്രീയ തീരുമാനം എടുക്കുന്നതിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് മെത്രാപ്പോലീത്തൻ സമിതി, സഭാ വർക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മറ്റി, സമരസമിതി എന്നിവയുടെ സംയുക്ത യോഗം വിളിച്ച് ചേർക്കും, സഭ നടത്തിക്കൊണ്ടിരിക്കുന്ന സമരപരിപാടികൾ തുടരാനും,അഖില മലങ്കര പള്ളി പ്രതിപുരുഷയോഗം വിളിച്ചു ചേർത്ത് സഭയുടെ ഭാവി പ്രവർത്തനം സംബന്ധിച്ച് നിലപാട് പ്രഖ്യാപിക്കുവാനും യോഗം തീരുമാനിച്ചു. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏലിയാസ് മോർ അത്താനാസിയോസ്, സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ് കോപ്പ, സികെ. ഷാജി ചുണ്ടയിൽ, അഡ്വ. പീറ്റർ കെ.ഏലിയാസ്, മിഖായേൽ റമ്പാൻ,വികാരിമാരായ ദാനിയേൽ തട്ടാറ, എന്നിവർ സംബന്ധിച്ചു.