കൊച്ചി: കേരള കോൺഗ്രസ് (ബി) എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയും ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എം.ബി. ശാന്തകുമാർ ബി.ജെ.പിയിൽ ചേർന്നു. ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു.