കൊച്ചി: എറണാകുളം നോർത്തിലെ മാരിയമ്മൻ കോവിൽ കുത്തിത്തുറന്ന് മോഷണം. തിങ്കളാഴ്ച അർദ്ധരാത്രിയാണ് സംഭവം. ക്ഷേത്രത്തിന്റെ വാതിലും അലമാരയും കുത്തിപ്പൊളിച്ച നിലയിലാണ്. പണം നേരത്തെ എടുത്ത് മാറ്റിയിരുന്നതിനാൽ വൻ തുക നഷ്ടമായില്ല. 400 രൂപ മാത്രമാണ് മോഷണം പോയത്. പ്രതിയെക്കുറിച്ച് പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. 30 വയസോളം തോന്നിക്കുന്നയാളാണ് മോഷണത്തിന് പിന്നിൽ. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് നോർത്ത് പൊലീസ് പറഞ്ഞു.