കൊച്ചി: പൊന്നാരിമംഗലം ടോൾ പ്ലാസയിലൂടെയുള്ള ചേരാനല്ലൂർ, കടമക്കുടി, മുളവുകാട് പഞ്ചായത്ത് നിവാസികൾക്ക് നൽകിയ ടോൾ ആനുകൂല്യം പിൻവലിക്കാൻ അനുവദിക്കാനാകില്ലെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. ഫാസ്ടാഗ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതൽ ഈ ആനുകൂല്യം ഇല്ലാതായിരിക്കുകയാണ്. പ്രദേശത്ത് ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. അതുകൊണ്ടുതന്നെ ആനുകൂലം ഇല്ലാതാക്കുന്നത് അനീതിയാണ്. യാത്രാ സൗജന്യം എടുത്തുമാറ്റിയ നടപടി പിൻവലിക്കണെമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് എം.എൽ.എ കത്ത് നൽകി.