swapna

കൊച്ചി: സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷും സരിത്തും നൽകിയ രഹസ്യമൊഴിയുടെ പകർപ്പുകൾക്ക് ഇ.ഡി നൽകിയ അപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. സി. ജെ.എം കോടതി മാർച്ച് രണ്ടിനു വിധിപറയാൻ മാറ്റി. ഇന്നലെ അപേക്ഷ പരിഗണിച്ചപ്പോൾ രഹസ്യമൊഴിയുടെ പകർപ്പുകൾ ഇ.ഡിക്ക് നൽകുന്നതിനെ കസ്റ്റംസ് അന്വേഷണസംഘം എതിർത്തു. സ്വപ്നയും സരിത്തും കോടതി നിർദ്ദേശപ്രകാരം മജിസ്ട്രേട്ടിനു മുന്നിൽ നൽകിയ മൊഴിയുടെ പകർപ്പ് കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനു നൽകിയ കോടതി ഉള്ളടക്കം മറ്റാരുമായും പങ്കുവെക്കരുതെന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നു.