
കോതമംഗലം: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടപ്പടി ചുണ്ടേക്കാടൻ കുഞ്ഞുമുഹമ്മദ് - റഹ്മത്ത് ദമ്പതികളുടെ മകൻ സാദിഖാണ് (23) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7.45 ഓടെ സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുംവഴി ചേറങ്ങനാൽ കവലയ്ക്ക് സമീപം മീത്തുംപടിയിൽ വച്ചാണ് അപകടം. സഹോദരങ്ങൾ: ആഷിഖ്, അലി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് കോട്ടപ്പടി ജുമാ മസ്ജിദ് കബർസ്ഥാനിൽ.