പള്ളുരുത്തി: കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വളർച്ചയ്ക്കാണ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നതെന്നും എല്ലാ രംഗങ്ങളിലും മുമ്പെങ്ങുമില്ലാത്ത വിധം വികസന മുന്നേറ്റമാണ് നടക്കുന്നതെന്നും എം.സ്വരാജ് എം.എൽ.എ പറഞ്ഞു. പള്ളുരുത്തി ഇ.കെ. സ്ക്വയറിൽ ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോൺ ഫെർണാണ്ടസ് എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്ത്, നഗരസഭാംഗം സി.ആർ.സുധീർ, സാബുതോമസ്, ബി.സേതുരാജ്, കെ.കെ.ജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു. പ്രളയം, മഹാമാരി എന്നിവ മൂലം ജനങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ, പദ്ധതികൾ എന്നിവയെക്കുറിച്ച് ഷോർട്ട് ഫിലിം പ്രദർശനവും ക്വിസ് മത്സരവും നടത്തി.