 
കൊച്ചി: മീശ നോവലിന് കേരള സാഹിത്യ അക്കാദമി നൽകിയ പുരസ്കാരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി മഹിളാ ഐക്യവേദി എറണാകുളം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഹൈക്കോടതി ജംഗ്ഷനിൽ പ്രതിഷേധം സംഘടിപ്പിച്ചു. വായമൂടിക്കെട്ടിയുള്ള സമരം മഹിളാ ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: വിജയകുമാരി ഉദ്ഘാടനം ചെയ്തു, മഹിളാ ഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷ സതീദേവി രാജേന്ദ്രൻ, ജില്ലാ സമിതി അംഗങ്ങളായ രാഗിണി തുളസിദാസ്, സിനി സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.