പിറവം: മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുതകുന്ന ക്രിയാത്മകമായ ആശയങ്ങൾ അനൂപ്‌ജേക്കബ് എം.എൽ.എയുമായി പങ്കുവയ്ക്കുന്നതിന് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വിവിധ മേഖലകളിലെ വിദഗ്‌ദ്ധർ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്കും അവസരം ഒരുങ്ങുന്നു.ഫെബ്രുവരി 19ന് രാവിലെ 11മണിക്ക് പിറവം മാം ഓഡിറ്റോറിയത്തിൽ വെച്ചാണ് 'ഹാഷ് ഫ്യൂച്ചർ'പരിപാടി സംഘടിപ്പിക്കുന്നത്. സംരംഭകത്വം, ടൂറിസം,കുടിവെള്ളം,പൊതുജനാരോഗ്യം, മാലിന്യ സംസ്‌കരണം അടിസ്ഥാന സൗകര്യ വികസനം തുടങ്ങി സമസ്ത മേഖലകളിലും ഭാവി വികസനത്തിനുതകുന്ന കാലിക പ്രസക്തിയുള്ളതും ക്രിയാത്മകവുമായ ആശയങ്ങൾ എം.എൽ.എയുമായി പങ്കുവയ്ക്കുന്നതിമും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒറ്റയ്‌ക്കോ ഗ്രൂപ്പുകളായോ പരിപാടിയിൽ പങ്കെടുക്കാം.വികസന കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിൽ പൊതുജനങ്ങളുടെയും യുവാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 'ഹാഷ് ഫ്യൂച്ചർ പിറവം' എം.എൽ.എ പറഞ്ഞു.രജിസ്‌ട്രേഷന് 9447375244