prabeesh-39

പെരുമ്പാവൂർ: ബൈക്ക് യാത്രയ്ക്കിടെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. മേതല രാമൻചിറങ്ങര കൃഷ്ണൻകുട്ടിയുടെ മകൻ ആർ.കെ. പ്രഭീഷാണ് (39) മരിച്ചത്. പെരുമ്പാവൂർ കാലടി കവലയിൽ വിമേറ്റ് എന്ന ഇൻവെർട്ടർ വിപണനസ്ഥാപനം നടത്തുകയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പെരുമ്പാവൂർ താലൂക്കാശുപത്രിക്ക് സമീപം ബൈക്ക് നിർത്തി ഛർദ്ദിക്കുന്നത് കണ്ട് അടുത്തെത്തിയ ഓട്ടോ ഡ്രൈവർമാരാണ് പ്രഭീഷിനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് സാൻജോ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. അമ്മ: കൗസല്യ. ഭാര്യ: ദിനി. മകൾ: ശിവപ്രിയ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.