aniltrpa
കേരളം ജീവനി പദ്ധതിയുടെ ഭാഗമായി ഉദയംപേരൂർ പഞ്ചായത്ത് പത്തൊമ്പതാം വാർഡിൽ പച്ചക്കറി തൈ വിതരണം കൃഷി ഓഫീസർ ബി.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. വാർഡ് മെമ്പർ എം.കെ അനിൽകുമാർ സമീപം

തൃപ്പൂണിത്തുറ : ജനകീയാസൂത്രണ പദ്ധതിയുടെയും സുഭിക്ഷ കേരളം ജീവനി പദ്ധതിയുടെയും ഭാഗമായി ഉദയംപേരൂർ പഞ്ചായത്ത് പത്തൊമ്പതാം വാർഡിൽ പച്ചക്കറി തൈ വിതരണം നടത്തി. കൃഷി ഓഫീസർ ബി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു .കൃഷി അസിസ്റ്റൻറ് ഓഫീസർ പി.എസ് സലിമോൻ ,അമ്പിളി കുട്ടപ്പൻ എന്നിവർ ക്ലാസുകൾ നയിച്ചു.