ഏലൂർ: ബി.ജെ.പി 109-ാം നമ്പർ ബൂത്തിലെ സമർപ്പണനിധിയും സമ്മേളനവും മുനിസിപ്പൽ പ്രസിഡന്റ് വി.വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. നാടൻ പാട്ടുകലാകാരനായ ബിനു വടത്തലയെ ആദരിച്ചു. ബൂത്ത് ഭാരവാഹികളായി സി.പി. ജയൻ (പ്രസിഡന്റ്), ബിനു, വിജിഷ്. എം.വി (വൈസ് പ്രസിഡന്റുമാർ), ഷിജു എം.കെ. (ജനറൽ സെക്രട്ടറി), സാന്ദ്രാ സാജു വടശേരി അനന്തപത്മനാഭൻ(സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.
എ.എസ്. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കൃഷ്ണപ്രസാദ്, ചന്ദ്രിക രാജൻ എന്നിവർ സംസാരിച്ചു.