പൂത്തോട്ട: പെരുമ്പളം ,വാത്തിക്കാട് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും മത്സ്യ വളർത്തൽ ദുഷ്കരമാകുന്നതായി കർഷകരുടെ പരാതി. തോടുകൾ വലയിട്ട് മൂടിയിട്ടുണ്ടെങ്കിലും അതിനിടയിലൂടെ നീർകാക്ക, നീർനായ, പെരുമ്പാമ്പ് തുടങ്ങിയ ജീവികൾ മത്സ്യങ്ങളെ കൊന്നുതിന്നുന്നതാണ് കാരണമായി പറയപ്പെടുന്നത്. ലക്ഷങ്ങൾ മുടക്കി മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന കർഷകർക്ക് ഇത് ഇരുട്ടടി ആയിരിക്കുകയാണ്. ഓരോ ഫാമിലും 20 ൽപ്പരം ചാലുകളിലായാണ് മീൻ വളർത്തുന്നത്. ഫിഷറീസ് വകുപ്പിൽ നിന്ന് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ ഇടപെടൽ ശകതമാക്കണമെന്നാണ് മത്സ്യകർഷകരുടെ ആവശ്യം.