മൂവാറ്റുപുഴ: മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ കുഭപ്പൂയ മഹോത്സവത്തിന് ഇന്നലെ വൈകീട്ട് നടന്ന തൃക്കൊടിയേറ്റോടെ തുടക്കമായി. ഫെബ്രുവരി 24 വരെ വിവിധ പരിപാടികളോടെ നീണ്ടുനിൽക്കുന്നതാണ് കുഭപ്പൂയ മഹോത്സവമെന്ന് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ , സെക്രട്ടറി അഡ്വ. എ.കെ.അനിൽകുമാർ , വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ , ക്ഷേത്ര കമ്മിറ്റി കൺവീനർ പി.വി. അശോകൻ എന്നിവർ അറിയിച്ചു. ഇന്ന്( വ്യാഴം) രാവിലെ 5ന് നിർമ്മാല്യദർശനം, 5. 05ന്അഭിഷേകം, 5.30ന് ഗണപതി ഹോമം, 6ന് ഉഷപൂജ , നവക- പഞ്ചഗവ്യകലശപൂജ, 7.30ന് നവക- പഞ്ചഗവ്യ കലശാഭിഷേകം, 8ന് പന്തീരടി പൂജ, തുടർന്ന് ശ്രീഭൂതബലി, 9ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, രാത്രി 8ന് അത്താഴപൂജ, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ് . നാളെ(വെള്ളി) പൂജകൾ പതിവുപോലെ രാത്രി 7ന് സമൂഹ ഭഗവതി സേവ, തുടർന്ന് രാത്രി 8ന് അത്താഴപൂജ. ശനിയാഴ്ച് പൂജകൾ പതിവുപോലെ രാത്രി 8ന് അത്താഴപൂജ വിളക്കിനെഴുന്നള്ളിപ്പ്. അഞ്ചാം ദിവസമായ ഞായറാഴ്ച പൂജകൾ പതിവുപോലെ. രാവിലെ 9ന് വിശേഷാൽ മഹാ ഗുരുപൂജ, വൈകിട്ട് 5ന് വലിയ കാണിക്ക, രാത്രി 7ന് സി.എം.ആർ.എ കമ്പനി എം.ഡി എസ്.എൻ.ശശിധരൻ കർത്ത സമർപ്പിക്കുന്ന പ്രത്യേക വഴിപാട് പൂമൂടൽ , രാത്രി 8ന് അത്താഴ പൂജ.ആറാം ദിവസമായ( തിങ്കൾ) പൂജകൾ പതിവുപോലെ വൈകിട്ട് 5ന്ക്ക്ക്ഷേത്രാങ്കണത്തിൽ വാദ്യമേളങ്ങളോടെ കാവടി ഘോഷയാത്ര , രാത്രി 8ന് അത്താഴ പൂജ.ഏഴാം ദിവസമായ ( ചൊവ്വ) പൂജകൾ പതിവുപോലെ വൈകിട്ട് 5ന് നാദസ്വരം, പഞ്ചാരിമേളം എന്നിവയുടെ അകമ്പടിയോടെ പകൽ പൂരം , രാത്രി 8ന് ശ്രീഭൂത ബലി, 9ന് പള്ളിവേട്ട, പള്ളി നിദ്ര . എട്ടാം ദിവസമായ (ബുധൻ) ആറാട്ട് മഹോത്സവം, രാവിലെ 6ന് പള്ളിയുണർത്തൽ, വൈകിട്ട് 5ന് ആറാട്ടു പുറപ്പാട്, 6ന് തിരു ആറാട്ട്, 6.30 തിരിച്ചെഴുന്നെള്ളിക്കൽ, രാത്രി 7ന് ആറാട്ട് ബലി, 7.30ന് ദീപാരാധനയോടെ ഉത്സവത്തിന് സമാപനമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.