കോലഞ്ചേരി: പുതിയതായി പുത്തൻകുരിശിൽ അനുവദിച്ച ഡിവൈ.എസ്.പി ഓഫീസ് ഇന്ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. പുത്തൻകുരിശ് സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ എം.എൽ.എ വി.പി.സജീന്ദ്രൻ അദ്ധ്യക്ഷനാകും. ബെന്നി ബഹനാൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. റൂറൽ എസ്.പി കെ.കാർത്തിക്, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വർഗീസ്, പഞ്ചായത്തംഗം കെ.സി. ഉണ്ണിമായ, കേരള പൊലീസ് ഓഫീസേഴ്സ് അസ്സോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി കുര്യാക്കോസ്, കേരള പൊലീസ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ടി.ടി.ജയകുമാർ മൂവാറ്റുപുഴ ഡിവൈ.എസ്.പി സി.ജി. സുനിൽകുമാർ, പുത്തൻകുരിശ് എസ്.എച്ച്.ഒ സാജൻ സേവ്യർ തുടങ്ങിയവർ സംസാരിക്കും.