pinappil
പൈനാപ്പിൾ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനായിട്ടുള്ള അനുമതി പത്രങ്ങൾ മന്ത്രി വി.എസ്.സുനിൽകുമാർ വിതരണം ചെയ്യുന്നു

മൂവാറ്റുപുഴ: പൈനാപ്പിൾ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനായി മൂവാറ്റുപുഴ ബ്ലോക്കിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ 35 ലക്ഷം രൂപ അനുവദിച്ചു. ഏഴ് പ്രൊജെക്ടുകൾക്കാണ് അംഗീകാരം ലഭിച്ചത്. വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനിക്കായി 23 ലക്ഷം രൂപയുടെ പ്രൊജെക്ടുകളാണ് അനുവദിച്ചത്. ജാം പ്രോസസിംഗ് യൂണിറ്റ്, രണ്ടു ഫ്രീസറുകൾ, ഉത്പന്നങ്ങളുടെ വിതരണത്തിനായി ശീതീകരിച്ച വാഹനം എന്നിവക്കാണ് പണം അനുവദിച്ചത്. കൂടാതെ മറാക്ക ഫ്രൂട്ട് പ്രോസസിംഗ് കമ്പനി, പയോ ഫുഡ് പ്രൊഡക്ട്‌സ് , പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ, ആരക്കുഴ അഗ്രോ പ്രൊഡ്യൂസഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി എന്നിവർക്കാണ് പ്രൊജെക്ടുകൾ അനുവദിച്ചത്. വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രൊസസിംഗ് കമ്പനിയുടെ പെറ്റ് ബോട്ടിലിംഗ് പ്ലാന്റ് ഉദ്ഘാടന ചടങ്ങിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് വി.എസ്. സുനിൽകുമാർ അനുമതി പത്രങ്ങൾ വിതരണം ചെയ്തു. കൃഷി വകുപ്പ് പി. പി. എം. സെൽ ഡയറക്ടർ മേരി തോമസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബബിത ഇ.എം, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് എന്നിവർ പങ്കെടുത്തു.