കൊച്ചി: കൊവിഡ് പ്രതിസന്ധിയിലും ക്ഷീരകർഷകർക്ക് താങ്ങായി മിൽമ എറണാകുളം യൂണിയൻ മാർച്ച് ഒന്നുമുതൽ ഒരു ലിറ്റർ പാലിന് മൂന്നുരൂപ അധികം നൽകാൻ മിൽമ മേഖല ഭരണസമിതി തീരുമാനിച്ചു. ഫെബ്രുവരി 1 മുതൽ അധികമായി നൽകുന്ന 1.50 രൂപയാണ് 3 രൂപയായി ഉയർത്തിയത്. മേഖലാ യൂണിയന്റെ എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിലെ ക്ഷീര കർഷകർക്ക് ആനുകൂല്യം ലഭിക്കും. ക്ഷീരകർഷകർക്ക് മറ്റ് ക്ഷേമപദ്ധതികളും നടപ്പാക്കാൻ മേഖലാ യൂണിയന് കഴിഞ്ഞെന്ന് ചെയർമാൻ ജോൺ തെരുവത്ത് പറഞ്ഞു.