മൂവാറ്റുപുഴ: സുന്നി യുവജന സംഘം മൂവാറ്റുപുഴ സോൺ യൂത്ത് കൗൺസിൽ കീച്ചേരിപ്പടി യൂത്ത് സ്‌ക്വയറിൽ നടന്നു. സയ്യിദ് മനാഫ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. യോഗം കേരള മുസ്ലിം ജമാഅത്ത് മൂവാറ്റുപുഴ സർക്കിൾ പ്രസിഡന്റ് പി.എ.ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി മീരാൻ സഖാഫി പ്രമേയ അവതരണം നടത്തി. അബ്ദുൽ റഹ്മാൻ മുസ്ലിയാർ, ഷെഫീഖ് വെണ്ടുവഴി,ജനറൽ സെക്രട്ടറി ഷാജഹാൻ സഖാഫി എന്നിവർ സംസാരിച്ചു. യുസുഫ് സഖാഫി അറക്കപ്പടി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി സൽമാൻ സഖാഫി (പ്രസിഡന്റ്) ഷാജഹാൻ സഖാഫി (ജനറൽ സെക്രട്ടറി) അബ്ദുൽ അലി (ഫിനാൻസ് സെക്രട്ടറി) സലിം അഹ്‌സനി (വൈസ് പ്രസിഡന്റ്, ദഅവ)മാഹിൻ പെരുമറ്റം(വൈസ് പ്രസിഡന്റ്, സാന്ത്വനം) അജ്മൽ സഖാഫി(സെക്രട്ടറി,ഓർഗനൈസിംഗ്) ഷെഫീഖ് രണ്ടാർ (സെക്രട്ടറി, സാംസ്‌കാരികം) മജീദ് പെരുമറ്റം (സെക്രട്ടറി സാന്ത്വനം) നൗഫൽ പെഴക്കാപ്പിള്ളി (സെക്രട്ടറി, മീഡിയ) നൂറുദ്ധീൻ സഖാഫി (സെക്രട്ടറി, ദഅവ) അനസ് കിഴക്കേക്കര (സെക്രട്ടറി സാമൂഹികം)എന്നിവരെ തിരഞ്ഞെടുത്തു.