കാലടി: ശ്രീമൂലനഗരം, നെടുമ്പാശേരി പഞ്ചായത്തുകളെ വേർതിരിക്കുന്ന കുഴിപ്പള്ളം പാലത്തിന്റെ അപ്രോച്ച് റോഡ് വീതി കൂട്ടിപ്പണിയുന്നതിന് ചെങ്ങൽതോടിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് എത്രയുംവേഗം മാറ്റുന്നതിന് സാന്ത്വനസ്പർശം 2021 അദാലത്തിൽ തിരുമാനമായി. നെടുമ്പാശേരി മുൻ പഞ്ചായത്തംഗം എം.വി. റെജി ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. റോഡ് വീതി കൂട്ടിപ്പണിയുന്നതിനു ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സിയാൽ മാനേജിംഗ് ഡയറക്ടർ എന്നിവർക്ക് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർദേശം നൽകി.