മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ കർഷിക മേഖലയ്ക്കും മാലിന്യ നിർമ്മാർജനത്തിനും മുൻഗണ നൽകുന്ന ബഡ്‌ജറ്റ്.വൈസ് പ്രസിഡന്റ് റഞ്ചി കുര്യൻ കൊള്ളിനാലാണ് കമ്മറ്റിയിൽ ഭരണ സമിതിയുടെ ആദ്യ ബഡ്‌ജറ്റ് അവതരിപ്പിച്ചത്.പുതിയ പദ്ധതികളായ അലിവ്, ഹൃദ്യാരോഗ്യം എന്നിവയ്ക്ക് കൂടുതൽ തുക നീക്കി വച്ച് 2021-22 വർഷത്തിലും തുടരും. മഴക്കാല പൂർവ്വ ശുചീകരണം, പാലിയേറ്റീവ് കെയർ യൂണിറ്റിന് സഹായം, ക്യാൻസർ ബോധവത്ക്കരണ ക്ലാസ്സുകൾ, മെഗാ മെഡിക്കൽ ക്യാമ്പ്, ഹോമിയോ ആശുപത്രിക്ക് മരുന്നുകൾ പൊതുജനാരോഗ്യസ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യവികസനം, ആയുര്‍വ്വേദ, ഹോമിയോ ആശുപത്രികൾക്ക് ഔഷധം, എന്നീ പദ്ധതികൾ പ്രാധാന്യം നൽകി നടപ്പിലാക്കുന്നതിനും നിർദ്ദേശമുണ്ട്. കമ്മറ്റിയിൽ പ്രസിഡന്റ് മറിയാമ്മ ബെന്നി അദ്ധ്യക്ഷയായിരുന്നു.