കൊച്ചി: കൊച്ചി മെട്രോയുടെ മെഡിക്കൽ പാർട്ണറായ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ പേട്ടയിലും ആലുവയിലും മെഡിക്കൽ ബൂത്തുകൾ 'മെട്രോ ട്രസ്റ്റ് ' തുടങ്ങി. പേട്ട മെട്രോ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ കെ.എം.ആർ.എൽ എം.ഡി. അൽകേഷ് കുമാർ ശർമ്മയും മെഡിക്കൽ ട്രസ്റ്റ് എം.ഡി. പി. വി.ആന്റണിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. യാത്രക്കാർക്ക് വിവിധ മെഡിക്കൽ സേവനങ്ങളും ആവശ്യമായി വരുന്ന ചികിത്സകളും ഇവിടെ ലഭ്യമാകും.