കൊച്ചി: ജനതാദൾ - എൽ.ജെ.ഡി മദ്ധ്യമേഖലാ ലയനസമ്മേളനം നാളെ പെരുമ്പാവൂർ വൈ.എം.സി.എയിൽ നടക്കും. വൈകിട്ട് മൂന്നിന് എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ള 500 പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജനതാദൾ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ അഡ്വ. മാത്യു ജോൺ, പോൾ മാത്യു, അസി പാപ്പക്കുഞ്ഞ്, ജോസ് പുത്തൻവീട്ടിൽ, സലിം വാണിയക്കാടൻ, പി.കെ. കുഞ്ഞ്, ജോസ് വാറൻസ് എന്നിവർ പങ്കെടുത്തു.