നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിൽ 31.62 കോടി രൂപ വരവും 28 കോടി രൂപ ചിലവും 3.58 കോടി രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റിന് അംഗീകാരം. അത്താണി തിയ്യറ്റർ കം ഷോപ്പിംഗ് കോംപ്ലക്‌സ്, കരിയാട് ഷോപ്പിംഗ് കോപ്ലക്‌സ് എന്നിവയുടെ നിർമ്മാണത്തിന് തുക വകയിരത്തിട്ടുണ്ട്.ഭവന രഹിതരില്ലാത്ത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ലൈഫ് ഭൂരഹിത ഭവന രഹിത പദ്ധതിക്കായി 1.47 കോടി രൂപയും ദാരിദ്ര ലഘൂകരണ പദ്ധതികൾക്കായി 2.75 കോടി രൂപയും വകയിരുത്തി. കാർഷിക മേഖലക്കായി 1.24 കോടി രൂപയും മാലിന്യ സംസ്കരണത്തിന് 46 ലക്ഷം രൂപയും മൃഗസംരക്ഷണത്തിനായി 34 ലക്ഷം രൂപയുമുണ്ട്. പ്ലാസ്റ്റിക് രഹിത പഞ്ചായത്താക്കും. പശ്ചാത്തല മേഖലയിൽ 1.10 കോടി രൂപയും പട്ടികജാതി ക്ഷേമത്തിനായി 68 ലക്ഷം രൂപയും സാമൂഹ്യനീതി മേഖലയിലും ആരോഗ്യമേഖലയിലും 40 ലക്ഷം രൂപ വീതവും ചെലവഴിക്കും. കുടിള്ളെ പദ്ധതികൾക്കായി 31 ലക്ഷം രൂപയും വകയിരുത്തി. പ്രസിഡന്റ് പി.വി. കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സന്ധ്യ നാരായണപിള്ള ബഡ്ജറ്റ് അവതരിപ്പിച്ചു.