benny-behanan-mp
ആലുവ, എടത്തല കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളുടെ ശേഷി ഉയർത്തിയ പദ്ധതിയുടെ ശിലാഫലകം ബെന്നി ബെഹനാൻ എം.പി അനാച്ഛാദനം ചെയ്യുന്നു

ആലുവ: ആലുവ, എടത്തല സബ് സ്റ്റേഷനുകൾ മന്ത്രി എം.എം. മണി ഓൺലൈൻ മുഖേന ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം.പി ശിലാഫലകം അനാച്ഛാദനം ചെയ്തു. കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ ബി. രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ജനപ്രതിനിധികളായ അൻവർ അലി, സതി ലാലു, സ്നേഹ മോഹനൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.പി. ഉദയകുമാർ, എ. ഷംസുദ്ദീൻ, എ.സി. സന്തോഷ് കുമാർ, ഡെപ്യൂട്ടി കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ കെ.ആർ. രാജൻ എന്നിവർ സംസാരിച്ചു.

ആലുവ ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ ശേഷി 220 കെ.വി ജി.ഐ.എസ് സബ് സ്റ്റേഷനാക്കിയിട്ടുണ്ട്. നിലവിലുള്ള 66 കെ.വി എടത്തല സബ് സ്റ്റേഷന്റെ ശേഷി 110 കെ.വിയാക്കിയുമാണ് ഉയർത്തിയത്. ട്രാൻസ് ഗ്രിഡ് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആലുവ സബ് സ്റ്റേഷൻ നിർമ്മാണം പൂർത്തീകരിച്ചത്.