oil

കോലഞ്ചേരി: പെട്രോൾ, ഡീസൽ, എൽ.പി.ജി., നിത്യോപയോഗ സാധനങ്ങൾ എന്നിവയ്ക്ക് പിന്നാലെ അടുക്കള ബഡ്‌ജറ്റിന്റെ താളംതെറ്റിച്ച് ഭക്ഷ്യ എണ്ണവിലയും കുതിക്കുന്നു. വെളിച്ചെണ്ണ വില ലിറ്ററിന് ഇപ്പോൾ 240 രൂപയാണ്. ഇതു റെക്കാഡാണ്. കഴിഞ്ഞവർഷം 160 രൂപയ്ക്കടുത്തുണ്ടായിരുന്ന വിലയാണ് ഇപ്പോൾ 200 രൂപ കടന്ന് മുന്നേറുന്നത്.

സംസ്ഥാനത്ത് ചിലയിടങ്ങളിൽ വില്പന നടക്കുന്നത് 250 രൂപയ്ക്കാണ്. വില ഇനിയും കൂടുമെന്നാണ് വിപണിയുടെ വിലയിരുത്തൽ. പാമോയിൽ ഉപയോഗിക്കാമെന്ന് കരുതിയാൽ, ഏതാനും നാൾ മുമ്പുവരെ ലിറ്ററിന് 68 രൂപയായിരുന്നത് ഇപ്പോഴുള്ളത് 130 രൂപയിൽ. 140 രൂപ കൊടുത്താലെ സൺഫ്ളവർ ഓയിൽ കിട്ടൂ. പാമോയിൽ വിലക്കയറ്റം പ്രധാനമായും ബാധിക്കുക ബേക്കറി, ഹോട്ടൽ മേഖലയെയാണ്. ചിപ്‌സ്, എണ്ണപലഹാരങ്ങൾ എന്നിവ നിർമ്മിക്കുന്നവർക്ക് വിലവർദ്ധന വൻ ബാദ്ധ്യതയാണ്.