കൊച്ചി: കൊച്ചി മെട്രോയുമായി സഹകരിച്ച് മെഡിക്കൽട്രസ്റ്റ് ആരംഭിക്കുന്ന മെട്രോട്രസ്റ്റ് ശൃംഖലയുടെ പേട്ടയിലെ മെഡിക്കൽ റൂം തുറന്നു. കെ.എം.ആർ.എൽ എം.ഡി അൽകേഷ് കുമാർ ശർമ്മ, മെഡിക്കൽ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ പി.വി. ആന്റണി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. സിസ്റ്റം ഡയറക്ടർ ഡി.കെ. സിൻഹ, ജനറൽ മാനേജർമാരായ മണികണ്ഠൻ, ജോസഫ് സിബി, ഡോ. വി.എം. ഖലീൽ, ഡോ. മുഹമ്മദ് ഹനീഫ് എം., ഡോ. ആനി എ. പുളിക്കൽ എന്നിവർ പങ്കെടുത്തു.