vadakkekara
കുടിവെള്ള ക്ഷാമത്തിൽ പ്രതിഷേധിച്ച് വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വാട്ടർ അതോറിറ്റി ഓഫീസിനു മുന്നുൽ നടത്തിയ സമരം

പറവൂർ: വടക്കേക്കരയിൽ തീരദേശ വാർഡുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ ജനപ്രതിനിധികൾ വാട്ടർ അതോറിറ്റിക്കു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി. വാട്ടർ അതോറിറ്റി ഓഫീസിൽ പരാതി പറയാനെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രതിനിധികൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കണ്ട് ചർച്ച പോലും നടത്താനായില്ലെന്ന് ആരോപിച്ചാണ് ഓഫീസിനു മുന്നിൽ കുത്തിയിരുന്നത്. പമ്പിംഗിലെ തകരാർ, പൈപ്പിലെ ചേർച്ച, വൈദ്യുതി തകരാർ തുടങ്ങി നിരവധി കാരണങ്ങളാൽ കുടിവെള്ളം മുടങ്ങി ജനം വലയുപ്പോഴാണ് ഉത്തരവാദിത്വപ്പെട്ട ആരും ഓഫീസിൽ ഇല്ലാത്ത സ്ഥിതിയാണെന്ന് ജനപ്രതിനിധികൾ ആരോപിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽ, വൈസ് പ്രസിഡന്റ് വി.എസ്.സന്തോഷ്, അംഗങ്ങളായ മിനി വർഗ്ഗീസ് മാണിയാറ, ബീന രത്നൻ, സിന്ധു മനോജ്, മായാദേവി, ശ്രീദേവി സനോജ്, അജിത ഷൺമുഖൻ, ഷാരി, ഷാമോൾ, മായാദേവി തുടങ്ങിയവരാണ് സമരം നടത്തിയത്. പിന്നീട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഫോണിൽ ബന്ധപ്പെട്ട് നൽകിയ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചു.