 
കുറുപ്പംപടി : വയോജനങ്ങൾക്ക് മൊബൈൽ പരിശോധനാ ക്ളിനിക്ക് ആരംഭിക്കാനായി 15 ലക്ഷം രൂപ നീക്കിവയ്ക്കുന്ന രായമംഗലം പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ദീപ ജോയി അവതരിപ്പിച്ചു
കൃഷി ഉൾപ്പെടെ ഉൽപാദന മേഖലയ്ക്ക് 2.26കോടി രൂപയും സേവന മേഖലയ്ക്കായി 10.14 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
പ്ലാസ്റ്റിക് ശേഖരണം, ബഡ്സ് സ്കൂളിൽ പാർക്ക് തുടങ്ങിയവയ്ക്ക് പ്രത്യേകം തുക ചെലവഴിക്കും. വനിത തൊഴിൽ സംരംഭകർക്ക് മൂന്നു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. റസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെ പാതയോരങ്ങൾ സൗന്ദര്യവൽക്കരിക്കും.
ലൈഫ് പദ്ധതിക്കായി 80 ലക്ഷം രൂപ വകയിരുത്തി.
കുറുപ്പംപടി ടൗൺ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. കുറുപ്പുംപടി മാർക്കറ്റ് വിപുലീകരിക്കും.
പഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.