 
പറവൂർ: പറവൂർ ഈഴവസമാജം പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ പുനരുദ്ധാരണത്തോടനുബന്ധിച്ച് പുതിയ ക്ഷേത്രത്തിന്റെ ഷഡാധാര പ്രതിഷ്ഠ ശിവഗിരി മഠത്തിലെ സ്വാമി സച്ചിദാനന്ദ നിർവഹിച്ചു. ക്ഷേത്രം തന്ത്രി ചെറായി അനിരുദ്ധൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, ക്ഷേത്രം മേൽശാന്തി എ.കെ. ജോഷി ശാന്തി തുടങ്ങിയവർ പൂജാദികർമ്മങ്ങൾ നിർവഹിച്ചു. പറവൂർ ഈഴവസമാജം പ്രസിഡന്റ് എൻ.പി. ബോസ്, സെക്രട്ടറി എം.കെ. സജീവ്, ട്രഷറർ പി.ജെ. ജയകുമാർ, ജ്യോതി തൂയിത്തറ തുടങ്ങിയവർ നേതൃത്വം നൽകി.