 
അങ്കമാലി: ഇനി മുതൽ കുട്ടികൾക്ക് പൊലീസ് സ്റ്റേഷനിലും കളിക്കാം.അങ്കമാലിയിൽ പുതുതായി ആരംഭിക്കുന്ന ശിശുസൗഹൃദ പൊലീസ് സ്റ്റേഷനിൽ ചുമരുകളിൽ വർണ്ണചിത്രങ്ങളുടെ കൗതുകമാർന്ന കഴ്ചകൾ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ കളിപ്പാട്ടങ്ങളും ഇവിടെ ഒരുക്കും.ശിശു സൗഹൃദ സ്റ്റേഷന്റെ ചുമതലക്കാരായി പ്രത്യേകം ഓഫീസർമാരും ഉണ്ടാകുമെന്ന് എസ്.എച്ച്.ഒ സോണിമത്തായി പറഞ്ഞു. ഇന്ന് രാവിലെ പത്തരയ്ക്ക് ഒൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കും.കുട്ടികളോടൊത്ത് പരാതി പറയാൻ പൊലീസ് സ്റ്റേഷനിൽ എത്തുന്ന രക്ഷിതാക്കൾക്ക് ആശ്വാസമാകും. പൊലിസ് സ്റ്റേഷനിൽ കുട്ടികൾക്കായി ഒരിടം സൃഷ്ടിക്കുകയാണ് ശിശു സൗഹൃദ സ്റ്റേഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.ഇവർക്ക്
മാനസിക ഉല്ലാസത്തിന് സൗകര്യമൊരുക്കും.വളർന്നു വരുന്ന തലമുറയ്ക്ക് പൊലിസിനെക്കുറിച്ച് അറിവ് ലഭ്യമാക്കുകകൂടിയാണ് ലക്ഷ്യം.2019 സെപ്തംബറിലാണ് അങ്കമാലിയിൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്.അങ്കമാലി പൊലീസ് സ്റ്റേഷനോട് ചേർന്നു തന്നെയാണ് സൗഹൃദ സ്റ്റേഷനും നിർമ്മിച്ചിട്ടുള്ളത്. റൂറൽ ജില്ലയിൽ മൂവാറ്റുപുഴ, പുത്തൻകുരിശ്, കുറുപ്പംപടി,മുനമ്പം,കുന്നത്തുനാട് എന്നിവിടങ്ങളിലാണ് നിലവിൽ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകളുള്ളത്.