 
ആലുവ: ആലുവ നഗരസഭ ബഡ്ജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള സർവേ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ അദ്ധ്യക്ഷത വഹിച്ചു. ഫാ. എം.കെ. ജോസഫ്, നഗരസഭ സെക്രട്ടറി ടോബി തോമസ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, ധനകാര്യ കമ്മിറ്റി അംഗങ്ങളായ ജെയിസൺ പീറ്റർ, എൻ. ശ്രീകാന്ത്, കെ. ജയകുമാർ, ശ്രീലത രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
'നമ്മുടെ ആലുവ, നമ്മുടെ ബഡ്ജറ്റ്' എന്ന സന്ദേശമുയർത്തി ബഡ്ജറ്റ് തയ്യാറാക്കുന്നത്. കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിലെ 60 വിദ്യാർത്ഥികലാണ് സർവേ നടത്തുന്നത്. പ്രത്യേക ചോദ്യാവലി തയ്യാറാക്കി ജനങ്ങൾക്ക് നൽകും.