mla
തുറവൂർ ഐ.ടി.ഐക്കു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിക്കുന്നു

അങ്കമാലി: തുറവൂർ ഗവ.ഐ.ടി.ഐക്കു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. എം.എൽ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 31 ലക്ഷം രൂപ അനുവദിച്ച് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസികുട്ടി, ഫാദർ. ജോസ് ഉഴലക്കാട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം സീലിയ വിന്നി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.പി. മാർട്ടിൻ, ജെസി ജോയ്, സീന ജിജോ, ഐ.ടി.ഐ പ്രിൻസിപ്പൽ മേരി പി.ബി, പി.ടി.എ പ്രസിഡന്റ് സിസിലി അഗസ്റ്റിൻ, വിദ്യാർത്ഥി പ്രതിനിധി വൈശാഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.