 
ആലുവ: പ്രളയബാധിതർക്കായി ഭവനം നിർമ്മിക്കുന്ന പദ്ധതിയിൽ മികവ് പുലർത്തിയ മുപ്പത്തടം സഹകരണ ബാങ്കിന് സഹകരണ വകുപ്പിന്റെ കെയർ ഹോം ആദരവ് ലഭിച്ചു. ആലുവയിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് വി.എം. ശശിയും സെക്രട്ടറി പി.എച്ച്. സാബുവും ചേർന്ന് പ്രശസ്തി പത്രം ഏറ്റുവാങ്ങി.