 
പെരുമ്പാവൂർ: ക്ലാസുകൾ ആരംഭിക്കാത്തതിൽ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ആശങ്കകളുണ്ടെന്ന് ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങൾ. മാനവ് മൈഗ്രന്റ് വെൽഫെയർ ഫൗണ്ടേഷൻ ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച ബോധവത്കരണ പരിപാടി വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് അംഗവും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഹബീബ ഹുസൈൻ കൗൺസിലിങ് ക്ലാസിന് നേതൃത്വം നൽകി. മാനവ് ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം പി.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ.എം. അബ്ദുൽ അസീസ്, ഹസീന ഖാതൂൻ, പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയ കോഡിനേറ്റർ എം.എം. അബ്ദുറഹ്മാൻ, മാനവ് കോഡിനേറ്റർ മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.