കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനും സ്വകാര്യമേഖലയ്ക്ക് കൈമാറാനുമുള്ള നീക്കങ്ങൾ രാജ്യത്തെ സമ്പദ്ഘടനയെക്കുറിച്ച് ആപത്കരമായ സൂചനകളാണ് നൽകുന്നതെന്ന് ഹിന്ദ് മസ്ദൂർ സഭ (എച്ച് .എം .എസ്) അഖിലേന്ത്യ ജനറൽ സെക്രട്ടറി ഹർഭജൻസിംഗ് സിദ്ധു അഭിപ്രായപ്പെട്ടു. ലേബർ കോഡുകൾ ഉൾപ്പെടെയുള്ള തൊഴിൽ നിയമങ്ങളിലെ തൊഴിലാളിവിരുദ്ധ ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ യൂണിയനുകളുടെ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എച്ച് എം എസ് സംസ്ഥാന ഭാരവാഹികളായ അഡ്വ. ടോം തോമസ്,ടോമി മാത്യു, കെ പി കൃഷ്ണൻകുട്ടി, മാത്യു വിലങ്ങാടൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഡ്വ. ജോർജ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.