ആലുവ: താത്കാലിക ജീവനക്കാരെ ചട്ടങ്ങൾ മറികടന്നു സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കം യുവാക്കളോടുള്ള കൊടിയ വഞ്ചനയാണന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ സംസ്ഥാന നിർവാഹ സമിതി അംഗം കൂടിയായ കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി. പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സ് സെക്രട്ടറിയേറ്റ് സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആലുവയിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോയി ഇളമക്കര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി പാലക്കാട്ടും, അയൂബ് മേലേടത്ത് മലപ്പുറത്തും, ബിജി മണ്ഡപം ഇടുക്കിയിലും, ആന്റണി ജോസഫ് തൃശ്ശൂരും ജെയിംസ് കുന്നപ്പള്ളി കോട്ടയത്തും, ജി. ബിനുമോൻ കൊല്ലത്തും, ബിജു നാരായണൻ തിരുവനന്തപുരത്തും, ജാൻസി ജോർജ് പത്തനംതിട്ടയിലും, ഫെബി ചെറിയാൻ ആലപ്പുഴയിലും, മുരളി പിലാക്കണ്ടി കോഴിക്കോട്ടും, എൻ.എൻ. ഷാജി കണ്ണൂരും, സുധീഷ് നായർ വയനാട്ടിലും, അനീഷ് ഇരട്ടയനി കാസർഗോഡും ധർണ ഉദ്ഘാടനം ചെയ്തു.