നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൽ 21.81 കോടി രൂപ വരവും 21.79 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിന് അംഗീകാരം. നവകേരള മിഷന്റെ ഭാഗമായി പാർപ്പിടം, കൃഷി, ശുചിത്വം, ആരോഗ്യ വിദ്യാഭ്യാസ മേഖലകൾക്കും, ചെറുകിട സംരംഭകർക്ക് തൊഴിൽ നൽകുന്ന പദ്ധതിക്കും ഊന്നൽ നൽകുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഷെറൂബി സെലസ്റ്റീന അവതരിപ്പിച്ചു. പ്രസിഡന്റ് ടി.വി. പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു.