വൈപ്പിൻ: പുതിയതായി അനുവദിച്ച മുനമ്പം പൊലീസ് സബ് ഡിവിഷൻ ഓഫീസ് ഇന്ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയും. ചെറായി ബീച്ചിൽ നടക്കുന്ന ചടങ്ങിൽ എസ് ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം പി , പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ , വാർഡ് മെമ്പർ വി.ജി ശ്രീമോൻ, മുനമ്പം ഇൻസ്‌പെക്ടർ കെ എസ് സന്ദീപ് , പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജെ ഷാജിമോൻ, പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം എം അജിത്കുമാർ എന്നിവർ പ്രസംഗിക്കും. എറണാകുളം റൂറൽ എസ്.പി, ഡിവൈ.എസ് പി.ടി. എസ്. സിനോജ് എന്നിവർ സംസാരിക്കും.മുനമ്പം, ഞാറക്കൽ, വടക്കേക്കര, പറവൂർ, വരാപ്പുഴ എന്നി പൊലീസ് സ്റ്റേഷനുകളാണ് ഇന്ന് മുതൽ മുനമ്പം ഡിവൈ.എസ്.പിയുടെ കീഴിലാകുന്നത്. ഇവ ഇതുവരെ ആലുവ സബ് ഡിവിഷനിലായിരുന്നു.