ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ വക കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. ക്ഷേത്രം തന്ത്രി പുരുഷൻ ആമ്പല്ലൂർ, മേൽശാന്തി ശ്രീജിത്ത് മോഹൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് തിരുവുത്സവം നടക്കുന്നത്.
ഇന്ന് പുലർച്ചെ അഞ്ചിന് പള്ളിയുണർത്തലോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ ഏഴിന് അനിൽ നയിക്കുന്ന സംഗീതാർച്ചന, തുടർന്ന് കാഴ്ച്ചശ്രീബലി. വൈകിട്ട് അഞ്ചിന് പകൽപ്പൂരം, ദീപാരാധന, രാത്രി എട്ടിന് താലം എഴുന്നള്ളിപ്പ്, തുടർന്ന് ആറാട്ടുബലി, കൊടിയിറക്കൽ എന്നിവ നടക്കും.