അങ്കമാലി: കറുകുറ്റി - ആഴകം, മൂക്കന്നൂർ - തുറവൂർ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി 23 വരെ ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു. ഈ റോഡുകളിലൂടെ പോകേണ്ട വാഹനങ്ങൾ സൗകര്യപ്രദമായ നിലയിൽ തിരിഞ്ഞുപോകണമാന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.