 
വൈപ്പിൻ : കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ അവാർഡ് നേടിയ ചെറായി സുരേഷ് , വോളിബോളിൽ നാഷണൽ സബ് ജൂനിയർ ടീമിൽ ഇടം നേടിയ ആദിത്യ കൃഷ്ണ, ബോട്ടപകടത്തിൽപെട്ട് കടലിൽ രണ്ട് ദിവസം കിടന്ന് രക്ഷപ്പെട്ട ലാലു, നാടക നടൻ ബിജു പള്ളിപ്പുറം എന്നിവരെ ചെറായി ബീച്ച് സ്വിമ്മിംഗ് ക്ലബ് ആദരിച്ചു. സ്‌പോർട്‌സ് ഫോർ യൂത്ത് പദ്ധതിയിലൂടെ കുട്ടികളെ കായിക രംഗത്തേക്ക് ആനയിച്ച മുനമ്പം പൊലീസിനും ക്ലബ് ആദരവ് അർപ്പിച്ചു.
പ്രസിഡന്റ് രാജീവ് അദ്ധ്യക്ഷത വഹിച്ചു . സുനിൽ ബാലൻ , വിനോദ് ഡിവൈൻ , ഫിനാൻസി , ശ്രീമോൻ എന്നിവർ പ്രസംഗിച്ചു.