കൊച്ചി: ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോയുടെ സബ്‌കോംപാക്ട് എസ്.യു.വി റെനോ കൈഗർ കേരള വിപണിയിൽ എത്തി. കളമശേരിയിലെ ടി.വി.എസ് റെനോൾട്ട് ഷോറൂമിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആർ.ചന്തു, ക്ലസ്റ്റർ ഹെഡ് മാർട്ടിൻജേക്കബ് എന്നിവർ ചേർന്നായിരുന്നു കൊച്ചിയിൽ ലോഞ്ചിംഗ്.
റെനോ നിസാൻ സഖ്യത്തിന് കീഴിൽ നിർമ്മിച്ച സി.എം.എഫ്.എ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ കൈഗർ. പെട്രോൾ വേരിയന്റിൽ മാത്രം ലഭ്യമായ കൈഗർ ഇക്കോ, ഡ്രൈവ്, സ്‌പോർട്‌സ് മോഡലുകളിലുണ്ട്. പ്രാരംഭ വില 5,45,000 രൂപ .
1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എന്നീ രണ്ട് എൻജിനുകളിൽ ലഭ്യമാണ്. ഇവ യഥാക്രമം 72 പി.എസ് , 96 എൻ.എം ടോർക്കും 100 പി.എസ് , 160 എൻ.എം ടോർക്കും നൽകുന്നു. 5 സ്പീഡ്, എ.എം.ടി, സി.വി.ടി എന്നീ ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമാകും.
ഐസ് കൂൾ വൈറ്റ്, പ്ലാനറ്റ് ഗ്രേ, മൂൺലൈറ്റ് ഗ്രേ, മഹാഗണി ബ്രൗൺ, കാസ്പിയൻ ബ്ലൂ, മിസ്റ്ററി ബ്ലാക്ക് ,റേഡിയന്റ് റെഡ് എന്നീ ആറ് കളറുകളിലാണ് കൈഗർ എത്തുന്നത്.