busi-lng
പുതുവൈപ്പിനിലെ എൽ.എൻ.ജി ടെർമിനലിൽ പ്രവർത്തനം ആരംഭിച്ച രാജ്യത്തെ ആദ്യ ദ്രവീകൃത പ്രകൃതി വാതക ഇന്ധന സ്റ്റേഷന്റെ ലൈസൻസ് പെസോ സംസ്ഥാന എക്സ്‌പ്ളോസീവ് ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഡോ.ആർ.വേണുഗോപാൽ കൊച്ചി എൽ.എൻ.ജി ചീഫ് ജനറൽ മാനേജർ യോഗാനന്ദ റെഡിക്ക് കൈമാറുന്നു

കൊച്ചി: രാജ്യത്തെ ആദ്യ ദ്രവീകൃത പ്രകൃതി വാതക ഇന്ധന സ്റ്റേഷൻ പുതുവൈപ്പിനിലെ എൽ.എൻ.ജി ടെർമിനലിൽ പ്രവർത്തനം തുടങ്ങി. ചടങ്ങിൽ പെസോ സംസ്ഥാന എക്സ്‌പ്ളോസീവ് ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഡോ.ആർ.വേണുഗോപാൽ കൊച്ചി എൽ.എൻ.ജി ചീഫ് ജനറൽ മാനേജർ യോഗാനന്ദ റെഡിക്ക് ലൈസൻസ് കൈമാറി.

കാസർകോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലും ഉടനെ എൽ.എൻ.ജി ഫ്യൂവൽ സ്റ്റേഷനുകൾ ആരംഭിക്കും. ആലുവയിൽ കെ.എസ്.ആർ.ടി.സിയുമായി ചേർന്നും ഇന്ധന വിതരണ സ്റ്റേഷൻ തുടങ്ങും. ദീർഘദൂര ബസുകൾക്കും ട്രക്കുകൾക്കും എൽ.എൻ.ജി വളരെയേറെ പ്രയോജനപ്പെടും. ഇത് കണക്കിലെടുത്ത് ദേശീയ പാതയോരത്ത് ജില്ലാടിസ്ഥാനത്തിൽ ഇന്ധന വിതരണ സ്റ്റേഷനുകൾ തുടങ്ങാനും പെട്രോനെറ്റിന് പദ്ധതിയുണ്ട്.

ചടങ്ങിൽ പെട്രോനെറ്റ് ഡി.ജി.എം വീരസ്വാമി മണിമാരൻ, ലെയ്സൺ കോ ഓർഡിനേഷൻ മാർക്കറ്റിംഗ് ചീഫ് മാനേജർ സജീവ് നമ്പ്യാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.