congress
ഇന്ധനവില വർധനവിനെതിരെ ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം

ആലുവ: ഇന്ധനവില വർദ്ധനവിനെതിരെ ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നഗരത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് തോപ്പിൽ അബു, ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഐ.എ.ൻടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, പി.വി. സുനീർ, മുഹമ്മദ് സഗീർ, നസീർ ചൂർണിക്കര, പി.ആർ. നിർമ്മൽകുമാർ, ഫാസിൽ ഹുസൈൻ, മുംതാസ് ടീച്ചർ, സാജിദ അബ്ബാസ് എന്നിവർ സംസാരിച്ചു.