jaya
കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ നടന്ന വനിത സംരംഭകർക്കായുള്ള ശില്പശാല മന്ത്രി ഇ.പി.ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: വനിത സംരഭകത്വംവെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽ കൊച്ചി കോർപ്പറേഷൻ നടത്തിയ ശിൽപ്പശാല മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. എറണാകുളം ഗസ്റ്റ്‌ഹൗസൽ നടന്ന ചടങ്ങിൽ മേയർ എം.അനിൽകുമാർ അദ്ധ്യക്ഷനായി. കെ.എസ്.ഐ.ഡി.സി ചെയർമാൻ ക്രിസ്റ്റി ഫെർണാണ്ടസ്, ഡയറക്ടർ ഇ.എസ്.ജോസ്, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

തുടർന്ന് വ്യവസായ വകുപ്പ് മന്ത്രി വനിതാ സംരംഭകരുമായി സംവദിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ശിൽപ്പശാലയിൽ വ്യവസായ വകുപ്പ്, കെ.എസ്.ഐ.ഡി.സി, വനിത വികസന കോർപ്പറേഷൻ, കാനറാ ബാങ്ക് പ്രതിനിധികൾ എന്നിവർ വിവിധ വനിത സംരഭകത്വ പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയും സംരംഭകരുടെ സംശയങ്ങൾക്ക് മറുപടിയും തുടർപ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.