വൈപ്പിൻ: ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ് മാസ്റ്ററായ നിഹാൽ സരിന് ഞാറക്കൽ ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ സ്വീകരണം നൽകി. ചെയർമാൻ അജിത്ത് മങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ അനിൽ പ്ലാവിയൻസ്, ഹാരി റാഫേൽ, റസൽ കളത്തിപ്പറമ്പിൽ, നിഹാലിന്റെ മാതാപിതാക്കളായ ഡോ. സരിൻ, ഡോ. ഷിജിൻ എന്നിവർ സംസാരിച്ചു.