കോലഞ്ചേരി: കേരള യുവജന ക്ഷേമ ബോർഡിന്റെ കുന്നത്തുനാട് താലൂക്ക് തല സ്പീക്ക് യംഗ് പരിപാടി പുത്തൻകുരിശിൽ നടത്തി. പുത്തൻകുരിശ് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. സി.ജി.നിഷാദ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി അദ്ധ്യക്ഷൻ ജൂബിൾ ജോർജ്, പഞ്ചായത്തംഗം വിഷ്ണു വിജയൻ, കൊ ഓർഡിനേ​റ്റർ ബെൻസി ഷാജു, പ്രസന്ന ഭാസി, ടി.എ.എൽദോ, ലൈജു വർഗീസ്, എന്നിവർ സംസാരിച്ചു.